ശ്രീനഗർ: ജമ്മു കശ്മീരിൽ അടുത്തിടെയുണ്ടായ കൊലപാതകങ്ങളിൽ ഭയന്ന് കശ്മീരി പണ്ഡിറ്റുകൾ കൂട്ടമായി സ്ഥലം മാറുന്നു. സ്ഥലം മാറ്റം ആവശ്യപ്പെട്ട 177 കശ്മീരി പണ്ഡിറ്റ് അധ്യാപകരെ സർക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നു. കശ്മീരിൽ നടക്കുന്നത് തങ്ങൾക്കെതിരെയുള്ള ആസൂത്രിത ആക്രമണങ്ങളാണെന്ന് ആരോപണങ്ങൾക്കിടയിലാണ് കൂട്ടസ്ഥലമാറ്റം.
കഴിഞ്ഞ 15 വർഷമായി ഒരിക്കലും അരക്ഷിതാവസ്ഥ ഉണ്ടായിട്ടില്ലെന്നും പ്രതിഷേധക്കാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. ഭീകരരുടെ ആക്രമണത്തിൽ സാധാരണക്കാർ മരിച്ച് വീഴുമ്പോൾ കശ്മീർ താഴ്‌വരയിൽ ഞങ്ങൾ സുരക്ഷിതരാണെന്ന് തോന്നുന്നില്ല. തങ്ങളാരും താഴ്‌വരയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കശ്മീരിൽ നിന്ന് ജമ്മു മേഖലയിലെ ഞങ്ങളുടെ സ്വന്തം ജില്ലകളിലേക്ക് ഞങ്ങളെ ഉടൻ മാറ്റാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്കായി ഒരു സമഗ്രമായ ട്രാൻസ്ഫർ നയം രൂപീകരിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സർക്കാർ സ്ഥലംമാറ്റ നയം കൊണ്ടുവന്നില്ലെങ്കിൽ കൂട്ടത്തോടെ രാജിവെക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞദിവസവും രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച ബാങ്ക് ജീവനക്കാരനെ ബാങ്കിനുള്ളിൽ കയറിയാണ് വെടിവച്ച കൊലപ്പെടുത്തിയത്. മെയ് ഒന്ന് മുതൽ നടന്ന ആക്രമണങ്ങളിൽ എട്ടാമത്തെ ആക്രമണമായിരുന്നു ബാങ്ക് മാനേജർക്ക് നേരെയുണ്ടായത്. തൊട്ട് തലേന്ന് ഒരു അദ്ധ്യാപികയെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.