ജോലിക്കിടെ ക്രയിൻ തലയിലേക്ക് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു

 


മക്ക:ജോലിക്കിടെ ക്രയിൻ തലയിലേക്ക് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു. സൗദിയിലെ മക്ക ഹറമിനടുത്ത് അജിയാദിലുള്ള ഒരു ഹോട്ടലിന്റെ പുറം ജനലുകളുടെ ഗ്‌ളാസ് വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. മുപ്പത്തിമൂന്ന്കാരനായ ഇന്ത്യൻ പ്രവാസിയാണ് അപകടത്തിൽപെട്ടത്. 

ഗ്ലാസ് ചില്ല് വൃത്തിയാക്കുന്നതിനിടെ പതിനൊന്നാം നിലയില്‍ നിന്നും പൊട്ടിവീണ ക്രയിന്‍ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാൾ മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.

أحدث أقدم