മയക്കുമരുന്നുമായി പ്രവാസി ഇന്ത്യക്കാരന്‍ പിടിയിലായി


കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി പ്രവാസി ഇന്ത്യക്കാരന്‍ പിടിയിലായി. അര കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍ മെത്തുമാണ് പിടിയിലാവുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നത്.പൊലീസ് പട്രോള്‍ സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോള്‍ താമസ രേഖയുടെ കാലാവധി കഴിഞ്ഞിരുന്നതായും മനസിലായി. ഇതോടെ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചതിനും നടപടികള്‍ സ്വീകരിച്ചു. കൈവശമുണ്ടായിരുന്ന വലിയ ബാഗിലാണ് മയക്കുമരുന്നുണ്ടായിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

أحدث أقدم