ഷാർജയിൽ വാഹനാപകടം കറുകച്ചാൽ - നെടുംകുന്നം സ്വദേശിയായ നഴ്സ് മരിച്ചു


ദമാം : ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശിനിയായ നഴ്​സ്​ മരിച്ചു. നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകള്‍ ചിഞ്ചു ജോസഫാണ്​ (29) മരിച്ചത്​. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ്​ താമസ സ്​ഥലത്തേക്ക്​ മടങ്ങുന്നതിനിടെ റോഡ്​ മുറിച്ച്‌​ കടക്കുമ്ബോള്‍ കാറിടിക്കുകയായിരുന്നു. അല്‍ നഹ്​ദയിലാണ്​ സംഭവം. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവും നാല്​ വയസ്സുള്ള മകളും നാട്ടിലാണ്​. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച ശേഷം  സംസ്കരിക്കും.
أحدث أقدم