സരിത്തിനെ പൊക്കി, അഭിഭാഷകനെതിരെ കേസ്; ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നു'- മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞു വീണ് സ്വപ്ന




പാലക്കാട്: താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്‌ന സുരേഷ്. ഷാജ് കിരണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്‌ന ചൂണ്ടിക്കാട്ടി.

വികാരഭരിതയായി വാര്‍ത്താസമ്മേളനം തുടങ്ങിയ സ്വപ്ന പൊട്ടിക്കരഞ്ഞു. പിന്നാലെ അവര്‍ കുഴഞ്ഞു വീണു. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്ന കുഴഞ്ഞുവീണത്. സ്വപ്നയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. 

'സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. അതു സംഭവിച്ചു. എന്റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് പറഞ്ഞതും ഇന്നു സംഭവിച്ചു. ഇനിയും എന്തിന് ഷാജ് പറഞ്ഞതിനെ അവിശ്വസിക്കണം.' 

'എന്നെ കൊന്നോളു. എന്റെ കൂടെ നില്‍ക്കുന്നവരെ ഉപദ്രവിക്കാതെ ഇരിക്കു. ഭീകരവാദിയെപ്പോലെ എന്തിനാണ് വേട്ടയാടുന്നത്. എന്നെ ജീവിക്കാന്‍ അനുവദിക്കു.'

'എനിക്ക് അഭിഭാഷകനെ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് അന്ന് കേസെടുക്കാതിരുന്നത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസെടുക്കുന്നില്ല'- സ്വപ്ന ചോദിച്ചു.


أحدث أقدم