മണർകാട് സെന്റ് മേരീസ്‌ പ്രൈവറ്റ് ഐ ടി ഐ യിൽ ആസാദി ക അമൃത് മഹോത്സവ് പരിപാടി നടന്നു



മണർകാട് : നമ്മുടെ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 75-ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് -ദേശീയ ഹരിത സേന ഇക്കോക്ലബ്ബുമായി ചേർന്ന് ഒരു വർഷക്കാലമായി നടത്തിവരുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുമായി ബന്ധപ്പെട്ട് മണർകാട് സെൻറ് മേരീസ്‌ ഐ. ടി. ഐ  എൻ.ജി.സി. ഇക്കോക്ലബ്ബും, ബേർഡ്സ് ക്ലബ് ഇന്റർനാഷനലും ചേർന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു.പരിസ്ഥിതിദിനാഘോഷം, മണർകാട് സെൻറ് മേരീസ്‌ കത്തീഡ്രൽ ട്രസ്റ്റി ആഷിഷ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മണർകാട് ഗ്രാമപഞ്ചായത്ത് മെമ്പർ സഖറിയ കുര്യൻ ഉദ്ഘാടനം ചെയ്തു.ഐ ടി ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ മുഖ്യസന്ദേശം നൽകുകയും, ബേർഡ്സ് ക്ലബ്ബ് സെക്രട്ടറി രമ കെ കെ യോഗത്തിന് ആശംസകൾ അർപ്പിക്കുകയും ചെയ്തു.ഐ ടി ഐ കോമ്പൗണ്ടിൽ ഫലവൃക്ഷതൈകൾ നടുന്നതിന്റെ ഉദ്ഘാടനം കത്തീഡ്രൽ ട്രസ്റ്റി ആഷിഷ് കുര്യൻ ജേക്കബും, പഞ്ചായത്ത് മെമ്പർ സഖറിയ കുര്യനും ചേർന്ന് നിർവഹിച്ചു.2022 ജൂൺ പതിനഞ്ചാം തീയതി വരെ ഐടിഐ വിദ്യാർത്ഥികളുടെ പോസ്റ്റർ, ചിത്രരചന,പെയിന്റിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ഐടിയുടെ സമീപപ്രദേശങ്ങളിലെ റോഡുകളും, പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഐടിഐ വിദ്യാർഥികൾ ചെയ്യുന്നുണ്ട്.
أحدث أقدم