കാട്ടുപന്നിയെ കൊല്ലാന്‍ വെച്ചിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് സി പി ഐ നേതാവ് മരിച്ചു


പൊയിനാച്ചി  ▪️ കാട്ടുപന്നിയെ  കൊല്ലാന്‍ വെച്ചിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ സി പി ഐ നേതാവ് മരിച്ചു. മുതിര്‍ന്ന നേതാവും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗവുമായ കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം. മാധവന്‍ നമ്പ്യാര്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വിട്ടില്‍ നിന്ന്  തോട്ടത്തില്‍ ചക്ക പറിക്കാന്‍ പോയതായിരുന്നു മാധവന്‍ നമ്പ്യാര്‍. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വെച്ചിരുന്ന തോക്കില്‍നിന്നാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പരേതനായ എ കുഞ്ഞമ്പു നായരുടെയും തമ്പായി അമ്മയുടെ മകനാണ്. ഭാര്യ: കെ നിര്‍മ്മല. മക്കള്‍: നിത്യ കെ നായര്‍, നിതിന്‍ കെ.നായര്‍. മരുമകന്‍: ദിലീപ് കരിവേടകം. സഹോദരങ്ങള്‍: ലളിത, ഓമന, ഗംഗ, പ്രഭാകരന്‍ നമ്പ്യാര്‍ (റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍). പന്നിയെ കൊല്ലാന്‍ തോക്കുവെച്ചയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
أحدث أقدم