തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് നേരെ ബോംബാക്രമണം








തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ആക്രമണം ഉണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ആർക്കും പരിക്കില്ല. 

 ഇരുചക്രവാഹനത്തിൽ എത്തിയ യുവാവ് കൈയിലുണ്ടായിരുന്ന സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് സ്ഫോടകവസ്തു പതിച്ചത്.

ഇ.പി. ജയരാജനടക്കമുള്ള മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരമായ ബോംബ് ആക്രമണമാണ് ഉണ്ടായതെന്ന് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് ആക്രമങ്ങളുടെ ബാക്കിപത്രമാണ് ആക്രമണമെന്നും അദേഹം ആരോപിച്ചു.

പ്രതിഷേധ പ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു. 

സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ്
ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല.
أحدث أقدم