പിണറായിയെ രക്ഷിക്കാൻ സിപിഎം- ബിജെപി ധാരണയെന്ന് വി ഡി സതീശൻ; ഇ ഡി ഓഫീസിലേക്ക് മാർച്ച്


 എറണാകുളം : കൊച്ചിയിലെ എൻഫോഴ്സ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസ്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാനുള്ള ഇഡിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. എറണാകുളം ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് ഇഡി ഓഫീസിനു മുന്നിൽ ബാരിക്കേഡുകൾ നിരത്തി പോലീസ് തടഞ്ഞു. പ്രതിഷേധ മാർച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ , ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, ജില്ലയിലെ എംപിമാർ , മന്ത്രിമാർ, എം എൽ എമാർ തുടങ്ങിയവർ പങ്കെടുത്തു.

أحدث أقدم