പര്‍വേസ് മുഷറഫ് അന്തരിച്ചെന്ന് പാക് മാധ്യമങ്ങള്‍; പിന്നീട് പിന്‍വലിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫ് അന്തരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്ത് പാക് മാധ്യമങ്ങള്‍. എന്നാല്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് പിന്നീട് കുടുംബത്തിന്റെ ഭാഗത്ത് നിന്ന് വിശദീകരണം വന്നേതോടെ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു.ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകളും നീക്കം ചെയ്തു. രോഗബാധിതനായ അദ്ദേഹം വീട്ടിലുണ്ടെന്ന് പാക് മാധ്യമപ്രവര്‍ത്തകനായ വജാഹദ് കാസ്മി ട്വീറ്റ് ചെയ്തു.
أحدث أقدم