നടുറോഡിൽ ഇരുപതോളം പേർ ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചു

തിരു.: നടുറോഡിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പട്ടം സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ജെ. ഡാനിയലിനാണ് മർദ്ദനമേറ്റത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഉള്ളൂര്‍ സ്വദേശി ഡാനിയലിനെ മര്‍ദ്ദിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
      ബസ്സിൽ നിന്നിറങ്ങിയ ഒരു സംഘം വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിലിരുന്ന ഡാനിയലിനെ ഓടി വന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടികൾ തമ്മിൽ മുൻപുണ്ടായിരുന്ന തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. ഡാനിയലിന്റെ ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി./
أحدث أقدم