തിരുവനന്തപുരം: തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്. രാഷ്ട്രീയപരമായ വിരോധം നിമിത്തം ഒന്നുമുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കണമെന്ന് കരുതി വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നെന്നും വിമാനം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ മൂന്ന് പ്രവര്‍ത്തകരും സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ എന്നാക്രോശിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്ത് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നുള്ളതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന പരാതി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്ന് പേര്‍നടത്തിയ പ്രതിഷേധ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘംരൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ഇവര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന ഗണ്‍മേന്‍ഡി. അനീഷ് കുമാറിന്റെ പരാതി പ്രത്യേക സംഘം അന്വേഷിക്കും. കേസിലെ ഗൂഡാലോചനയുള്‍പ്പെടെയാണ് ആറംഗ സംഘം അന്വേഷിക്കുക. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുക. ഡിജിപി അനില്‍കാന്താണ് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചുകൊണ്ടു ഉത്തരവിറക്കിയത്.