കുമളി: ഇന്നുണ്ടായ രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളിൽ ഇടുക്കി സ്വദേശികളായ മൂന്നു പേർ മരണമടഞ്ഞു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
രാവിലെ ഹരിപ്പാടിന് സമീപമുണ്ടായ ബൈക്കപകടത്തിൽ ബിഎസ്എഫ് മുൻ ജവാൻ ഉപ്പുതറ സ്വദേശിയാണ് മരണമടഞ്ഞത്.
തമിഴ്നാട്ടിലെ വില്ലുപുരത്തിന് സമീപമുണ്ടായ കാറപകടത്തിൽ കുമളി ഷാജീസ് സ്റ്റുഡിയോ ഉടമ കുമളി മേനാമ്പറമ്പിൽ ഷാജി (54), ഡ്രൈവർ ചക്കുപള്ളം വലിയകത്തില്‍ എബ്രഹാം തോമസ് (24) എന്നിവരാണ് മരണമടഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യ സ്മിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വില്ലുപുരത്ത് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.
/