ജസ്റ്റിസ് കൗസർ എടപഗത്താണ് വിധി പ്രഖ്യാപിച്ചത്. മൂന്നുമാസം സമയം നീട്ടി നൽകണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം.
തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ടു പ്രതികൾക്കുമെതിരെ നിരവധിയായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്‍റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
എന്നാൽ ഒരു ദിവസം പോലും സമയം നീട്ടി നൽകരുതെന്നും വിചാരണ തടയാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്നും ദിലീപ് കോടതിയെ അറിയിച്ചു.
അതേസമയം കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ആശങ്കയുണ്ടെന്നും ദൃശ്യം ലീക്ക് ആകുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതി അറിയിച്ചിരുന്നു.