പുതിയ ഫീച്ചറിന്‍റെ പരീക്ഷണം വാട്ട്സാപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്.
ബീറ്റാ ടെസ്റ്റിങ് പൂര്‍ത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കൂ. വാബീറ്റാ ഇന്‍ഫോയാണ് ടെക്‌സ്റ്റ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയത്. ഒരാൾക്ക് എത്ര തവണ സന്ദേശം എഡിറ്റ് ചെയ്യാം എന്നോ സന്ദേശം എഡിറ്റ് ചെയ്‌താൽ സ്വീകർത്താവിന് അത് അറിയിക്കാനാവുമോ എന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും വാബീറ്റ വ്യക്തമാക്കുന്നില്ല.
സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍ വരുന്ന ഇന്‍ഫോ, കോപ്പി ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്. ഇത് കൂടാതെ മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്.