ദുബായ്: കമ്പനി വക പിക്കറ്റ് വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയ ശേഷം ആഫ്രിക്കന്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രവാസിയെ ജീവപര്യന്തം തടവിന് ദുബായ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 28കാരിയായ ആഫ്രിക്കന്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസിലാണ് കോടതി വിധി. അതിരാവിലെ അല്‍ഐനിലേക്ക് പാവാനായി റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെ അല്‍ ഐനില്‍ എത്തിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചാണ് ഇയാള്‍ വാഹനത്തില്‍ വച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. താന്‍ ട്രാന്‍സ്പോര്‍ട്ട് വാഹനത്തിന് റോഡരികില്‍ കാത്തുനില്‍ക്കുകയായിരുന്നെന്നും എന്നാല്‍, അതുവഴി വന്ന ഒരു പിക്കറ്റ് വാന്‍ തന്റെ സമീപത്ത് വന്ന് നിര്‍ത്തി ആരെയാണ് കാത്തുനില്‍ക്കുന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. താന്‍ അല്‍ ഐനിലേക്ക് പോവുന്നതിന് വേണ്ടി ബസ് കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞ യുവതിയെ, താനും അങ്ങോട്ടാണെന്ന് പറഞ്ഞ് 43കാരനായ പ്രവാസി ഡ്രൈവര്‍ വാഹനത്തില്‍ കയറ്റുകയായിരുന്നു. കമ്പനി ആവശ്യത്തിന് അല്‍ ഐനില്‍ പോവുകയാണെന്നായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നത്. കമ്പനി പിക്കപ്പ് ആയതിനാല്‍ യുവതി അത് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍, യുവതിയെ കയറ്റി ഏതാനും കിലോമീറ്റര്‍ യാത്ര ചെയ്ത ശേഷം വിജനമായ ഒരു റോഡരികില്‍ വാഹനം നിര്‍ത്തുകയും തന്നോട് സെക്സിന് അഭ്യര്‍ഥന നടത്തുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. താന്‍ വിസമ്മതിച്ചെങ്കിലും അയാള്‍ തന്നെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ബലാല്‍സംഗത്തിനിരയാക്കി. ഇടയ്ക്ക് വെള്ളം കുടിക്കാനെന്ന വ്യാജേന വാഹനത്തിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങായാണ് താന്‍ ഇയാളില്‍ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞു. വെള്ളം കുടിക്കുന്നതിന് മുമ്പ് മുഖം കഴുകാനെന്ന രീതിയില്‍ പിക്കപ്പിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങിയ യുവതി ഉടന്‍ തന്നെ റോഡിന്റെ എതിര്‍വശത്തേക്ക് ഓടുകയായിരുന്നു. അതുവഴി വന്ന ഒരു കാര്‍ യുവതി നിര്‍ത്തിച്ച ശേഷം സംഭവം പറഞ്ഞു. അപ്പോഴേക്കും പ്രതി വാഹനവുമായി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. അതുവഴി വന്ന വാഹനത്തിലെ വനിതാ ഡ്രൈവറുടെ സഹായത്തോടെയാണ് യുവതി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയ പോലീസ്, റോഡ് കാമറകളുടെ സഹായത്തോടെ വാഹനവും ഡ്രൈവറെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവിട്ടത്. ഏഷ്യക്കാരനായ പ്രവാസിയാണ് കേസിലെ പ്രതി. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.