ഹോം വര്‍ക്ക് ചെയ്തില്ല, കൊടും ചൂടില്‍ എട്ടുവയസ്സുകാരിയെ ടെറസില്‍ കൈയും കാലും കെട്ടിയിട്ടു; അമ്മയുടെ ക്രൂരത








കൊടും ചൂടില്‍ കുട്ടിയെ കെട്ടിയിട്ട നിലയില്‍
 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ടുവയസ്സുകാരിക്ക് നേരെ അമ്മയുടെ കൊടും ക്രൂരത. കടുത്ത ചൂടില്‍ കൈയും കാലും കെട്ടിയിട്ട് വീടിന്റെ ടെറസില്‍ എട്ടുവയസ്സുകാരിയെ കിടത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കാരവാള്‍ പ്രദേശത്താണ് സംഭവം. വീടിന്റെ ടെറസിന് മുകളില്‍ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു എട്ടു വയസ്സുകാരി. രക്ഷപ്പെടാന്‍ കഴിയാതെ കുട്ടി അലമുറയിട്ട് കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഡല്‍ഹി കടുത്ത ചൂടില്‍ വെന്തുരുകുമ്പോഴാണ് കുട്ടിക്ക് നേരെയുള്ള ക്രൂരത. കടുത്ത വെയിലില്‍ പൊള്ളലേറ്റാണ് കുട്ടിയെ കരഞ്ഞത്.

ഹോം വര്‍ക്ക് ചെയ്യാത്തതിന് കുട്ടിക്ക് ശിക്ഷ നല്‍കിയതാണ് എന്ന് അമ്മ സമ്മതിച്ചു. അഞ്ചുമുതല്‍ ഏഴുമിനിറ്റ് നേരം മാത്രമാണ് കുട്ടിയെ ടെറസില്‍ കിടത്തിയതെന്നും അമ്മ പറയുന്നു. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

أحدث أقدم