കൊല്ലം : കൊട്ടാരക്കരയില്‍ മുത്തശ്ശിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗല്‍ സി.പി.കുന്ന് ലക്ഷംവീട്ടില്‍ അനിമോനെ(23)യാണ് പുനലൂരില്‍നിന്നു പിടികൂടിയത്. കഴിഞ്ഞ 27-നാണ് കല്ലുവാതുക്കല്‍ വിപിന്‍ഭവനില്‍ മേരി(85)യെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നത്. വീട്ടിലെത്തിയ യുവാവിന് ഭക്ഷണം നല്‍കുന്നതിനിടെ നിലവിളക്കുപയോഗിച്ചു മേരിയുടെ തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും മാല കവരുകയുമായിരുന്നു. ഒളിവിലായിരുന്ന ഇയാളെ തെന്മലമുതല്‍ പിന്തുടര്‍ന്നാണ് പുനലൂരില്‍നിന്ന് പോലീസ് പിടികൂടിയത്.കൊട്ടാരക്കര സി.ഐ. ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ്.ഐ. ദീപു, സി.പി.ഒ. മാരായ ഷിബു കൃഷ്ണന്‍, എസ്.സുധീര്‍, സഹീല്‍, ശ്രീരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.