റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ രണ്ട് പേര് വെടിയേറ്റ് മരിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. 10 പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റു.
പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രതിഷേധക്കാര്‍ക്ക് വെടിയേറ്റത്. പരിക്കേറ്റവരില്‍ 4 പോലീസുകാരുമുണ്ട്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നബി വിരുദ്ധ പ്രസ്താവന നടത്തിയ നൂപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നത്. റാഞ്ചിയില്‍ പ്രതിഷേധത്തിനിടെ പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് പോലീസ് ആകാശത്തേക്ക് വെടിയുതിർത്തത്. സമരം അക്രമാസക്തമായതോടെ പോലീസ് ലാത്തിചാര്‍ജ്ജും നടത്തി.