പരിസ്ഥിതി ദിനത്തിൽ ആൽമര മുത്തശ്ശിയെ ആദരിച്ചു




പാമ്പാടി : പാമ്പാടി 215-ആം നമ്പർ എൻഎസ്എസ്
  കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സമാജത്തിന്റെ സഹകരണത്തിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് .
തലമുറകളായി നമുക്ക് തണലേകി വരുന്ന ആലാംപള്ളി കവലയിലുള്ള ആൽമര മുത്തശ്ശിയെ ആദരിച്ചു.

 എൻഎസ്എസ് കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നായർ, കരയോഗം പ്രസിഡന്റ് കെ എസ് ജയൻ, സെക്രട്ടറി എസ് അജിത് കുമാർ, യൂണിയൻ പ്രതിനിധി കെ ആർ ഗോപകുമാർ, ഭരണസമിതി അംഗങ്ങളായ എസ് അനീഷ് കുമാർ, വിനോദ് മോഹൻ,എന്നിവർ നേതൃത്വം നൽകി.

 പരിസ്ഥിതി ദിന സന്ദേശം വിളിച്ചോതുന്ന നൂറോളം ആളുകൾ പങ്കെടുത്ത പരിസ്ഥിതി ദിന റാലിയും മന്നം ബാല സമാജത്തിന് നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നടുകയും ചെയ്തു
أحدث أقدم