ദക്ഷിണാഫ്രിക്കയിലെ ഉന്നതതല അഴിമതി; ഗുപ്ത സഹോദരന്‍മാര്‍ ദുബായില്‍ അറസ്റ്റിലായി


ദുബായ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്ന ജേക്കബ് സുമയുടെ സ്ഥാനം തെറിക്കാന്‍ കാരണമായ അഴിമതിക്കേസിലെ മുഖ്യ പ്രതികളായി കരുതുന്ന ഇന്ത്യന്‍ വംശജരായ ഗുപ്ത സഹോദങ്ങളെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുപ്ത സഹോദരന്‍മാരില്‍ അതുല്‍ ഗുപ്ത (53) രാജേഷ് ഗുപ്ത (51) എന്നിവരെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. 1993 ല്‍ ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കിയിലേക്ക് കുടിയേറിയ ഇവര്‍ ഇന്ത്യയിലും കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നേരിടുന്നുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗുപ്ത സഹോദരങ്ങള്‍ ഈ ബന്ധം മുതലെടുത്ത് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുകയും ഉയര്‍ന്ന നിയമനങ്ങളില്‍ ഇടപെടുകയും ചെയ്തതായാണ് കേസ്. എന്നാല്‍, ആരോപണം ഇവര്‍ നിഷേധിച്ചിരുന്നു. 2018ലാണ് ഇവര്‍ ദുബായിലേക്ക് കടന്നതെന്നാണ് നിഗമനം. ദക്ഷിണാഫ്രിക്കയില്‍ ഖനനം, ഐടി, മാധ്യമ മേഖലകളഇല്‍ വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഗുപ്ത സഹോദരങ്ങളെ പിടികിട്ടാ പുള്ളികളായി അമേരിക്കയും ബ്രിട്ടനും പ്രഖ്യാപിച്ചിരുന്നു.

أحدث أقدم