പത്തനംതിട്ട: ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട ഇടയാറന്മുള ശ്രീവൃന്ദയിൽ വിനീതാണ് പിടിയിലായത്. വിനീതിന്റെ ഭാര്യ ശ്യാമ, മകൾ മൂന്നുവയസ്സുകാരി ആദിശ്രീ എന്നിവരുടെ മരണത്തെ തുടർന്നാണ് പൊലീസ് നടപടി. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് വിനീതിനെതിരെ ചുമത്തിയിരിക്കുന്നത്. വിനീതും ശ്രീവിദ്യയും ബധിരരും മൂകരുമാണ്. ശ്യാമയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. വിനീതിന്റെ മാതാപിതാക്കളും കേസിൽ പ്രതികളാണ്.
പത്തനംതിട്ടയിൽ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
jibin
0
Tags
Top Stories