കോട്ടയം : കോട്ടയം നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. തെരുവ് നായയുടെ ആക്രമണത്തിൽ ഇന്നലെ മൂന്ന് പേർക്ക് പരിക്കേറ്റു.
ശാസ്ത്രി റോഡിലും കെ.കെ റോഡിൽ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലും വച്ചാണ് യാത്രക്കാർക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. എം.എൽ റോഡ് സ്വദേശി ബിനു (31) , തൃശൂർ സ്വദേശി ഫ്രാൻസിസ് (56), സോണി വർഗീസ് എന്നിവർക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കെ.കെ റോഡിൽ ജില്ലാ ജനറൽ ആശുപത്രിയ്ക്ക് മുന്നിലും , ശാസ്ത്രി റോഡിലുമായിരുന്നു സംഭവം. ജില്ലാ ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ വച്ച് ബിനുവിനും ഫ്രാൻസിസിനും കടിയേൽക്കുകയായിരുന്നു. ശാസ്ത്രി റോഡിൽ വച്ചാണ് സോണി വർഗീസിന് കടിയേറ്റത്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.