അഗ്നിപഥിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; ബിഹാറിൽ ട്രെയിനിന് തീയിട്ടു


സായുധസേനകളിലെ ഹ്രസ്വകാല നിയമനത്തിനായുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിനുപുറമേ രാജസ്ഥാനിലും ഹരിയാനയിലും പ്രതിഷേധം. ബിഹാറിലെ കൈമുറില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും മുസഫര്‍പുരിലും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. ബക്സറില്‍ റെയില്‍േവ പാളം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്‍ര രംഗത്തുവന്നു. ആശയക്കുഴപ്പം നീക്കണമെന്ന് വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. 

അഗ്നിപഥ് പദ്ധതിപ്രകാരം നാലുവര്‍ഷം അഗ്നിവീര്‍ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കെ സ്ഥിരം നിയമനം ലഭിക്കു. ഇത് തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സേന നിയമനം സര്‍ക്കാര്‍ എന്തിനാണ് പരീക്ഷണശാലയാക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു.    
أحدث أقدم