രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ഫുഡ് ഡെലിവറി കാറില്‍ മാത്രം, ബെെക്ക് ഉപയോ​ഗിക്കരുത്; നിർദേശവുമായി ഖത്തർ


ഖത്തർ: ഫുഡ് ഡെലിവറി കമ്പനികൾ പുതിയ നിർദേശവുമായി രംഗത്തെത്തി. ഇനി മുതൽ ബെെക്കിൽ ഭക്ഷണങ്ങൾ ഡെലിവറി നടത്തരുത്. കാറിൽ മാത്രം ഭക്ഷണം ഡെലിവറി നടത്താൻ പാടുള്ളു. രാവിലെ പത്തിനും വൈകുന്നേരം 3.30നും ഇടയ്‍ക്കുള്ള സമയത്ത് കാറിൽ അല്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിലാണ് ജീവനക്കാർക്ക് ആശ്വസമാകുന്ന തീരുമാനവുമായി ഖത്തർ തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ സെപ്‍റ്റംബര്‍ 15 വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ ബെെക്കിൽ ഭക്ഷണം വിതരണം ചെയ്യാൻ പാടില്ല. ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്. ഖത്തറിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ഭക്ഷണ വിതരണ കമ്പനികൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ചൂട് കാലത്ത് ഇത്തരത്തിലുള്ള തീരുമാനം കൊണ്ടു വന്നതിനെ സ്വാഗതം ചെയ്യുന്നതായും തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകള്‍ പൂർണ്ണമായും പാലിക്കുന്നുവെന്നും തലബാത്ത് ട്വീറ്റ് ചെയ്‍തു. ഖത്തറിൽ തുറന്ന സ്ഥലത്ത് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികൾ ഒന്നും ചെയ്യാൻ അനുമതി നൽകില്ല. ജൂണ്‍ ഒന്ന് മുതല്‍ ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തറിൽ മാത്രമല്ല മറ്റു ഗൾഫ് രാജ്യങ്ങളിലും ഈ നിയന്ത്രണം ബാധകമാണ്. സെപ്തംബര്‍ 15 വരെയാണ് ഖത്തറിൽ ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചിരിക്കുന്നത്.

أحدث أقدم