നീറ്റ് പരീക്ഷ ഇന്ന്, കേരളത്തിൽ 1.20 ലക്ഷം വിദ്യാർത്ഥികൾ; അറിയേണ്ടതെല്ലാം




 
തിരുവനന്തപുരം; മെഡിക്കൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീറ്റ് ഇന്ന് നടക്കും. ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട് മു​ത​ൽ 5.20വ​രെയാണ് പരീക്ഷ. 1.30ന്​ ​ശേ​ഷം പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ https://neet.nic.in വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഇ​ന്ത്യ​യിലും ​വി​ദേ​ശ​ത്തുമായി​ 18.72 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പരീക്ഷയ്ക്കായി ര​ജി​സ്​​റ്റ​ർ ചെ​യ്​​തിരിക്കുന്നത്. കേ​ര​ള​ത്തി​ൽ 16 ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1.20 ല​ക്ഷം പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. കാ​സ​ർ​കോ​ട്, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ. 

പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് 

പ​രീ​ക്ഷ​ക്ക്​ ഷൂ​സ് ധ​രി​ച്ച്​ എ​ത്താ​ൻ​ പാ​ടി​ല്ല. സ്ലി​പ്പ​ർ, ഉ​യ​ര​മി​ല്ലാ​ത്ത ഹീ​ലു​ള്ള ചെ​രി​പ്പ്​ എ​ന്നി​വ​യാ​കാം. ക​ട്ടി​യു​ള്ള സോ​ളു​ള്ള പാ​ദ​ര​ക്ഷ​ക​ൾ അ​നു​വ​ദി​ക്കി​ല്ല. വ​സ്​​ത്ര​ങ്ങ​ളി​ൽ വ​ലി​യ ബ​ട്ട​ണു​ക​ൾ പാ​ടി​ല്ല. അ​യ​ഞ്ഞ​തും നീ​ണ്ട സ്ലീ​വ്​ ഉ​ള്ള​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ പാ​ടി​ല്ല. വി​ശ്വാ​സ​പ​ര​മാ​യ വ​സ്​​ത്ര​ങ്ങ​ൾ/​സാ​മ​ഗ്രി​ക​ൾ ധ​രി​ക്കു​ന്ന​വ​ർ പ​രി​ശോ​ധ​ന​ക്കാ​യി റി​പ്പോ​ർ​ട്ടി​ങ്​ സ​മ​യ​ത്തി​‍െൻറ ഒ​രു മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും (ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക്ക്​ 12.30ന്​ ​മു​മ്പ്) പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം. പ​രീ​ക്ഷ ഹാ​ളി​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഹാ​ളി​ൽ ക​യ​റും മു​മ്പ്​ പു​തി​യ മാ​സ്ക്​ ന​ൽ​കും. പ​നി​യു​ള്ള​വ​ർ​ക്ക്​ പ്ര​ത്യേ​ക മു​റി​യി​ലാ​യി​രി​ക്കും പ​രീ​ക്ഷ.

ഹാ​ജ​ർ രേ​ഖ​യി​ൽ പ​തി​ക്കാ​നു​ള്ള ഫോ​ട്ടോ കയ്യിൽ കരുതണം, ഫോ​ട്ടോ​യു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ (ആ​ധാ​ർ/​റേ​ഷ​ൻ കാ​ർ​ഡ്​/​വോ​ട്ട​ർ ഐ.​ഡി/​പാ​സ്​​പോ​ർ​ട്ട്​/​ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​/​പാ​ൻ​കാ​ർ​ഡ്​/​പ്ല​സ്​ ടു ​അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്), ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളും സ്​​ക്രൈ​ബും അ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ക​രു​ത​ണം. എ​ഴു​താ​നു​ള്ള ക​റു​പ്പ്​ ബോ​ൾ പോ​യ​ന്‍റ്​ പേ​ന പ​രീ​ക്ഷ ഹാ​ളി​ൽ ഇ​ൻ​വി​ജി​ലേ​റ്റ​ർ ന​ൽ​കും.

പേ​പ്പ​ർ ക​ഷ്​​ണ​ങ്ങ​ൾ, ജോ​മ​ട്രി/​പെ​ൻ​സി​ൽ​ പെ​ൻ​സി​ൽ​ ബോ​ക്​​സ്, പ്ലാ​സ്​​റ്റി​ക്​ പൗ​ച്ച്​, കാ​ൽ​ക്കു​ലേ​റ്റ​ർ, പേ​ന, സ്​​കെ​യി​ൽ , റൈ​റ്റി​ങ്​ പാ​ഡ്​, പെ​ൻ​ഡ്രൈ​വ് , ഇ​റേ​സ​ർ (റ​ബ​ർ), ​ലോ​ഗ​രി​ഥം ടേ​ബി​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ പെ​ൻ/ സ്​​​കാ​ന​ർ, മൊ​ബൈ​ൽ ഫോ​ൺ, ബ്ലൂ​ടൂ​ത്ത്, കൂ​ളി​ങ്​ ഗ്ലാ​സ്, ഇ​യ​ർ ഫോ​ൺ , മൈ​​ക്രോ​ഫോ​ൺ, പേ​ജ​ർ, ഹെ​ൽ​ത്ത്​ ബാ​ൻ​ഡ്​, വാ​ല​റ്റ്​, ഹാ​ൻ​ഡ്​ ബാ​ഗ് , ബെ​ൽ​റ്റ്​ , തൊ​പ്പി, വാ​ച്ച്​, റി​സ്​​റ്റ്​ വാ​ച്ച്​, ബ്രേ​സ്​​ലെ​റ്റ്​, ​കാ​മ​റ, ആ​ഭ​ര​ണ​ങ്ങ​ൾ , ലോ​ഹ​സാ​മ​ഗ്രി​ക​ൾ, ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ എന്നിവ ഹാളിൽ അനുവദിക്കില്ല. 


أحدث أقدم