മത്തിച്ചാകര ! ഓരോ തിരയിലും വെള്ളത്തേക്കാള്‍ കൂടുതല്‍ ഒഴുകിയെത്തി മത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചാകര എത്തിയത് നാട്ടുകാരില്‍ പലരും സഞ്ചിയിലും പാത്രങ്ങളിലും കൊണ്ടുപോയി.

 
തിരൂർ: പടിഞ്ഞാറേ ക്കരയിലെയും താനൂരിലെയും തീരത്താണ് മത്തിച്ചാകര എത്തിയത്. ഓരോ തിരയിലും വെള്ളത്തേക്കാള്‍ കൂടുതല്‍ ഒഴുകിയെത്തി മത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മീന്‍ വെസ്റ്റ് കോസ്റ്റ് ടൂറിസം ബീച്ചിലെത്തിയത്. തിരമാലയ്ക്കൊപ്പം മത്സ്യം കരയിലേക്ക് കയറുകയായിരുന്നു.സംഭവമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി. വലയുമായി വന്നവരും ഉണ്ടായിരുന്നു. വലകള്‍ നിറയെ മത്തിയാണ്. കുട്ടികളും മുതിര്‍ന്നവരും മത്തി കുട്ടകളില്‍ എടുത്ത് കരയില്‍ അടുക്കിവെച്ചു. നാട്ടുകാരില്‍ പലരും സഞ്ചിയിലും പാത്രങ്ങളിലും കൊണ്ടുപോയി. വിവരമറിഞ്ഞ് ദൂരെ നിന്ന് നിന്നെത്തിയവരും നല്ല ഫ്രഷ് മത്തിയുമായി ബീച്ച്‌ വിട്ടു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പും പടിഞ്ഞാറേക്കരയില്‍ മീന്‍ കരയിലെത്തിയ സംഭവമുണ്ടായിരുന്നു.*

أحدث أقدم