നിയന്ത്രണം വിട്ട ബസ് നർമദാ നദിയിലേക്ക് വീണു; 13 മരണം, രക്ഷാപ്രവർത്തനം ഊർജ്ജിതം


മുംബൈ: മധ്യപ്രദേശില്‍ ബസ് അപകടത്തില്‍ 13 മരണം. ഇന്‍ഡോറില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് കാല്‍ഘാട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നര്‍മദാ നദിയിലേക്ക് പതിക്കുകയായിരുന്നു. നൂറ് അടിയോളം താഴ്ചയിലേക്കാണ് ബസ് പതിച്ചത്. 9 പേരുടെ മൃതദേഹം പുറത്തെടുത്തു. 15 പേരെ രക്ഷപെടുത്തി. കനത്ത മഴയെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല, ബസ് പൂര്‍ണമായും നദിയില്‍ മുങ്ങിയ നിലയിലാണ്, ബസ് പുറത്തെടുക്കാനുള്ള അടിയന്തര സംവിധാനങ്ങള്‍ സംഭവ സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും ദാംനോദ് പോലീസ് സ്‌റ്റേഷൻ ചുമതലയുള്ള രാജ്കുമാര്‍ യാദവ് മാധ്യമങ്ങളോട് വ്യക്തമാക്കി. സംസ്ഥാന ദുരന്ത നിവാരണ സേനയോടൊപ്പം പ്രദേശത്തെ മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

أحدث أقدم