ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; 13 വയസുകാരൻ മരിച്ചു




 
കൊച്ചി: ഇരുനില വീട് ഇടിഞ്ഞുതാഴ്ന്ന് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ കീഴില്ലത്ത് ഇന്നു രാവിലെയാണ് സംഭവം. കീഴില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ രണ്ടുനില വീടാണ് ഇടിഞ്ഞു താണത്. 
13 വയസ്സുള്ള ഹരിനാരായണനാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ ഏഴുപേര്‍ വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ 85 വയസ്സുള്ള മുത്തച്ഛനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

താഴത്തെ നിലയിലാണ് മരിച്ച കുട്ടിയും മുത്തച്ഛനും ഉണ്ടായിരുന്നത്. മുകള്‍ നിലയിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്.
أحدث أقدم