ഹോസ്റ്റലിൽ വിദ്യാർത്ഥികളുടെ ലഹരി പാർട്ടി; 14 പേർ അറസ്റ്റിൽ: സംഭവം മലപ്പുറത്ത്




പ്രതീകാത്മക ചിത്രം 

മലപ്പുറം: ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ 14 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് ഹഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച്‌ ലഹരിപ്പാര്‍ട്ടി നടന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വിദ്യാര്‍ഥി സംഘത്തെ പൊലീസ് പിടികൂടി.

കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പാര്‍ട്ടി നടന്നത്. ഏതാനും ദിവസം മുന്‍പ് നടന്ന സംഘര്‍ഷത്തിലെ പ്രതികള്‍ ഹോസ്റ്റലില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ഈ സമയം ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടക്കുകയായിരുന്നു.

أحدث أقدم