കപ്പ വില അൻപതിലെത്തി ! കോട്ടയംകാരുടെ ഇഷ്ട വിഭവമായ കപ്പ എത്തുന്നത് തമിഴ്നാട്ടിൽ നിന്നും ,രണ്ട് മാസം മുമ്പ് വരെ 15 രൂപ വരെയായിരുന്ന പച്ചക്കപ്പ ഇതാദ്യമായി 50 രൂപയിലേക്ക് എത്തി. പാമ്പാടിയിൽ ഇന്നലെ കപ്പയുടെ വില അൻപത് രൂപ



ജോവാൻ മധുമല 
കോട്ടയം : ഏതൊരു ആഘോഷത്തിനും മലയാളികളുടെ തീന്‍ മേശയില്‍ ഇടംപിടിക്കുന്ന വിഭവമാണ് 'കപ്പ'. നേരത്തെ കപ്പ പുഴുക്കായിരുന്നെങ്കില്‍ ഇന്ന് കപ്പ ബിരിയാണി, കപ്പ ബീഫ്, കോഴിക്കാല്, എല്ലും കപ്പയും, കൊള്ളി സ്റ്റ്യൂ, ചിപ്പ്‌സ് തുടങ്ങി കപ്പ വെറൈറ്റികള്‍ ഏറെയാണ്. എന്നാല്‍ ഇനി കപ്പയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പോക്കറ്റിലേക്ക് രണ്ട് തവണ നോക്കേണ്ടി വരും. സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് കപ്പ വില. രണ്ട് മാസം മുമ്പ് വരെ 15 രൂപ വരെയായിരുന്ന പച്ചക്കപ്പ ഇതാദ്യമായി 50 രൂപയിലേക്ക് എത്തി. ഉല്‍പ്പാദനം കുറഞ്ഞത് തന്നെയാണ് പ്രധാന കാരണം. നിലവില്‍ സംസ്ഥാനത്തേക്ക് തമിഴ്‌നാട്ടിലെ ഡിന്‍ഡിഗല്‍, സേലം, തഞ്ചാവൂര്‍, കരൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കപ്പയെത്തുന്നത്. ഗുണമേന്മയുള്ള കപ്പ കിട്ടണമെങ്കില്‍ തമിഴ്‌നാട്ടിന്റെ ഉള്‍പ്രദേശങ്ങളില്‍ വരെ പോകണമെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ വിലയിടിവ് മൂലമാണ് ഇത്തവണ കര്‍ഷകര്‍ കപ്പ നടീല്‍ കുറച്ചത്. മിക്കയിടങ്ങളിലും കര്‍ഷകര്‍ മഴപ്പേടി മൂലം നേരത്തെ വിളവെടുക്കുകയും ചെയ്തു.
أحدث أقدم