ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥികളടക്കം 16 പേർ മരിച്ചു: ദാരുണ അപകടം ഹിമാചലിൽ.








സിംല : ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം 16 പേര്‍ മരിച്ചു. പരിക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റി.

നെവ്‌ലി ഷാന്‍ഷെര്‍ റോഡില്‍ കുളു സയിഞ്ചു താഴ് രയില്‍ രാവിലെ 8.30 ഓടേയാണ് അപകടം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

 അപകടത്തില്‍ 16 പേര്‍ മരിച്ചതായി കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് അറിയിച്ചു. പരിക്കേറ്റ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

أحدث أقدم