ഗ്യാസ് കട്ടർ ഉപയോഗിച്ച് എസ്ബിഐയുടെ എടിഎമ്മിൽനിന്ന് 17 ലക്ഷം രൂപ കവർന്നു

ഭോപ്പാൽ: ഗ്യാസ് കട്ടർ ഉപയോഗിച്ച് എസ്ബിഐയുടെ എടിഎമ്മിൽനിന്ന് 17 ലക്ഷം രൂപ കവർന്നു. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് എടിഎം കൊള്ളയടിച്ച് 17 ലക്ഷം രൂപ കവർന്നത്. ഛത്തർപൂരിലെ പന്ന നക്കയ്ക്ക് സമീപമുള്ള എസ്ബിഐയുടെ കിയോസ്കിലാണ് സംഭവം നടന്നതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 9 ന് രാവിലെയാണ് കവർച്ച നടന്നത്. തിരിച്ചറിയാതിരിക്കാൻ മോഷ്ടാക്കൾ സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു.

എടിഎം മോഷണം ശ്രദ്ധയിൽപ്പെട്ട ബാങ്ക് ജീവനക്കാർ ഉടൻ പോലീസിൽ വിവരം അറിയിച്ചു. മോഷണവിവരം അറിഞ്ഞ് ഡിഐജി (ഛത്തർപൂർ റേഞ്ച്) ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർക്കൊപ്പം പൊലീസ് നായയും സ്ഥലത്തെത്തി എടിഎം കിയോസ്‌കിൽ വിശദമായ പരിശോധന നടത്തി.

എടിഎമ്മിൽ നിന്ന് 17 ലക്ഷം രൂപ കവർന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ മുറിച്ചു മാറ്റിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. അടുത്തിടെ സമാനമായ കേസിൽ മൂന്ന് എടിഎമ്മുകൾ മോഷ്ടാക്കൾ കൊള്ളയടിക്കുകയും 42 ലക്ഷത്തിലധികം രൂപ കവർച്ച ചെയ്യുകയും ചെയ്തു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ തകർത്ത് സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചതിന് ശേഷം 42 ലക്ഷം രൂപ കവർന്ന സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ശിവപുരി നഗരത്തിലെ മൂന്ന് വ്യത്യസ്ത എടിഎം കിയോസ്‌കുകളിലാണ് സംഭവം. മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ തകർക്കുകയും സിസിടിവികളിൽ കറുത്ത പെയിന്റ് അടിക്കുകയും ചെയ്തു.

പോലീസ് പറയുന്നതനുസരിച്ച് ഗ്വാളിയോർ ബൈപാസിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) എടിഎമ്മിൽ നിന്ന് 19.26 ലക്ഷം രൂപ കവർന്നു. അര കിലോമീറ്റർ അകലെയുള്ള മറ്റൊരു എസ്ബിഐ എടിഎമ്മിൽ നിന്ന് 22.89 ലക്ഷം രൂപ കവർന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
أحدث أقدم