18-59 പ്രായക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍; ബൂസ്റ്റര്‍ ഡോസ് വിതരണം ഇന്ന് മുതല്‍




 
ന്യൂഡൽഹി: 18 മുതൽ 59 വയസ് വരെ പ്രായമായവർക്കുള്ള കോവിഡ് വാക്സിൻ സൗജന്യ വിതരണം ഇന്ന് മുതൽ. 

75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായാണ് വാക്സിൻ സൗജന്യമായി നൽകുന്നത്.

വാക്സിനേഷൻ അമൃത് മഹോത്സവ് എന്ന പേരിലാണ് വാക്സിൻ വിതരണം. 75 ദിവസം സൗജന്യമായി സർക്കാർ ആശുപത്രികളിൽ നിന്ന് ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ ലഭിക്കും. 

സെപ്റ്റംബർ 27 വരെ ഈ പ്രായത്തിലുള്ളവർക്ക് സൗജന്യമായി വാക്സിൻ എടുക്കാം. ആരോഗ്യപ്രവർത്തകർക്കുമാണ് കരുതൽ ഡോസ് സൗജന്യമായി നൽകിയിരുന്നത്. 18നും 59നും ഇടയിൽ പ്രായമുള്ളവരിൽ രാജ്യത്തെ 77 കോടി ജനങ്ങളിൽ ഒരുശതമാനം മാത്രമാണ് ഇതുവരെ കരുതൽഡോസ് സ്വീകരിച്ചത്
أحدث أقدم