അധ്യാപക നിയമന അഴിമതിയിലൂടെ ശേഖരിച്ച പണമാണ് പിടിച്ചെടുത്തതെന്ന് ഇ ഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പണം എണ്ണുന്നതിനുവേണ്ടി ബാങ്ക് ജീവനക്കാരുടെ സഹായവും തേടിയിരുന്നു. റെയ്ഡില്‍ 20 മൊബൈല്‍ഫോണുകള്‍, പിടിച്ചെടുത്തു. ഇത്രയും മൊബൈലുകളുടെ ആവശ്യമെന്താണെന്ന് അര്‍പിതക്ക് വിശദീകരിക്കാനായില്ല.