ജയ്പുര്‍: രാജസ്ഥാനിൽ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു. രണ്ട് പൈലറ്റുമാർ മരിച്ചു. രാജസ്ഥാനിലെ ബാര്‍മറിന് സമീപമാണ് അപകടമുണ്ടായത്. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്.
ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് സംഭവം.
വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.