24 മണിക്കൂറിനുള്ളിൽ രാജിവെക്കണം; ചാലക്കുടി നഗരസഭാ ചെയർമാന് വി ഡി സതീശന്റെ നിർദേശം





 തൃശ്ശൂർ : ചാലക്കുടി നഗരസഭയിലെ ചെയർമാൻ വിഒ പൈലപ്പനോട് 24 മണിക്കൂറിനുള്ളിൽ രാജിവെക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർദേശം നൽകി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് രാജിവെക്കാൻ നിർദേശം നൽകിയത്. നേരത്തെ തയ്യാറാക്കിയ കരാറിൽ നിന്ന് മാറാനാകില്ലെന്ന് നേതൃത്വം അറിയിച്ചു

നഗരസഭയുടെ സുവർണ ജൂബിലെ ആഘോഷം കൂടി കഴിഞ്ഞിട്ട് രാജിവെക്കാമെന്നാണ് പൈലപ്പന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും പൈലപ്പൻ കണ്ടിരുന്നു. എന്നാൽ ഉടൻ രാജിവെക്കണമെന്നാണ് സുധാകരനും ആവശ്യപ്പെട്ടത്.

പൈലപ്പൻ രാജിവെച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പുറത്താക്കാനും നിർദേശമുള്ളതായാണ് സൂചന. ഇത്ര നാളും പാർട്ടിയുടെ ഒട്ടേറെ സ്ഥാനമാനങ്ങൾ പൈലപ്പൻ അനുഭവിച്ചിട്ടുള്ളതിനാൽ ഇനിയും അവസരം നൽകാനാകില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
أحدث أقدم