പന്നിയങ്കര ടോള്‍പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; 24 പേര്‍ക്ക് പരിക്ക്‌



തൃശൂര്‍: പന്നിയങ്കര ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി. 24 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് സാരമല്ല. 

കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ടോള്‍പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചുകയറിയത്. 


أحدث أقدم