വിഖ്യാത നടൻ ശിവാജി ഗണേശന്റെ സ്വത്തിന്മേൽ തർക്കം. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺമക്കളായ ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനും സഹോദരനും നടനുമായ പ്രഭുവിനും നിർമാതാവ് രാംകുമാർ ഗണേശനുമെതിരെ കേസ് കൊടുത്തു. 1952 മെയ് 1നാണ് ശിവാജി ഗണേശൻ കമലയെ വിവാഹം കഴിക്കുന്നത്. നാല് മക്കളാണ് ഇരുവർക്കുമുള്ളത്. മകൻ പ്രഭു നടനാണ്. മൂത്ത മകൻ രാംകുമാർ നിർമാതാവും. ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും പ്രഭുവിന്റെ മൂത്തമകൻ രംകുമാറും ചേർന്നാണ്. ആദ്യ ഘട്ടത്തിൽ എസ്റ്റേറ്റും മറ്റ് സ്വത്ത് വകകളും സ്ഥാപനങ്ങളും പ്രഭുവും രാമകുമാറും ചേർന്ന് നടത്തുന്നതിൽ ശാന്തിക്കും രാജ്വിക്കും എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകൾ വിറ്റതായി വിവരം ലഭിച്ചതോടെയാണ് ശാന്തിയും രാജ്വിയും കോടതിയെ സമീപിച്ചത്. 82 കോടി വില വരുന്ന ശാന്തി തീയറ്റേഴ്‌സ് സഹോദരിമാരോട് ചോദിക്കാതെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയെന്നും ആരോപണമുണ്ട്.
ശിവാജി ഗണേശന്റെ 270 കോടിയുടെ സ്വത്തിന്മേൽ തർക്കം; പ്രഭുവിനെതിരെ കേസ് നൽകി സഹോദരിമാർ
jibin
0
Tags
Top Stories