കോഴിക്കോട്/കൊല്ലം: കോഴിക്കോട്ട് മാവൂരിലെ ചാലിപ്പാടത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജു (42) ആണ് മരിച്ചത്.
കൊല്ലം ശക്തികുളങ്ങരയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളം തിരയിൽപ്പെട്ടു മറിയുകയായിരുന്നു.
ശക്തികുളങ്ങര സ്വദേശികളായ ഇസ്തേവ്വ്, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.