കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. കസബ എസ്.ഐ അഭിഷേകിനാണ് പരുക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാളയത്ത് വച്ചാണ് സംഭവം. പൊലീസ് ഡ്രൈവര്‍ മുഹമ്മദ് സക്കറിയയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു.
സംശയസ്പദമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. വിവരം തിരക്കാനെത്തിയ എസ്.ഐയോട് മദ്യപ സംഘം തട്ടിക്കയറി. പിന്നാലെ അസഭ്യം പറയുകയും, എസ്.ഐയെ അക്രമിക്കുകയുമായിരുന്നു. തടയാനെത്തിയ ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 2 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുറ്റിയാടി സ്വദേശി വിപിന്‍ പദ്മനഭന്‍, പുതിയറ സ്വദേശി ഷിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.