കാലിഫോർണിയ : ജോലി എന്ന് പറയുന്നത് എല്ലാവരുടെയും ജീവിതത്തിലെ വലിയ സ്വപ്‌നമാണ്. നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ തന്നെ ജോലി ലഭിച്ചാല്‍ അതായിരിക്കും ഏറ്റവും വലിയ സന്തോഷം. 39 തവണ ഗൂഗിളിന് നല്‍കി ജോലി അപേക്ഷ തള്ളിയിട്ടും പരാജയപ്പെടാതെ വീണ്ടും ശ്രമിച്ച് ജോലി നേടിയ ടൈലര്‍ കോഹന്റെ കഥയാണ് പ്രചോദനമാകുന്നത്. ഗൂഗിളിന് ഒപ്പം പ്രവര്‍ത്തിക്കുക എന്ന ദൃഢനിശ്ചയത്തോടെ ടൈലര്‍ പരിശ്രമിച്ചതോടെ ജോലിയുമായി ഗൂഗളില്‍ അദ്ദേഹത്തിന്റെ അടുത്തെത്തി.
പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാന്‍ കഴിവവുള്ളവണ്ണം ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രേ മനുഷ്യരെപ്പാരിലയച്ചതീശന്‍ എന്ന് കെ.സി കേശവപിള്ള പറഞ്ഞത് പോലെ തളരാതെ വീണ്ടും വീണ്ടും പരിശ്രമിച്ചിട്ടാണ് അയാള്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്. ജൂലൈ 19നാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. ഗൂഗിളുമായി നടത്തിയ എല്ലാ ഇമെയില്‍ ആശയവിനിമയങ്ങളുടെയും സ്‌ക്രീന്‍ ഷോട്ടും
അദ്ദേഹം പങ്കിട്ടിട്ടുണ്ട്.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഡാര്‍ഡാഷില്‍ അസോസിയേറ്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. നിരന്തര പ്രയത്‌നത്തിനും ഭ്രാന്തിനും ഇടയിലുള്ള ഒരു നേര്‍ത്ത രേഖയുണ്ട്. എന്റെ പക്കല്‍ ഇതില്‍ എന്താണെന്ന് കണ്ടെത്താന്‍ ഞാന്‍ ഇപ്പോളും ശ്രമിക്കുന്നു. 39 തവണ അപേക്ഷ തള്ളിയിട്ടും അവസാനത്തെ തവണ അപേക്ഷ സ്വീകരിച്ചു എന്ന് ഇദ്ദേഹം ട്വിറ്ററിലിട്ട പോസ്റ്റാണ് ലിങ്ക്ഡ് ഇന്നില്‍ വൈറലായത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.
2019 ഓഗസ്റ്റ് 25ന് അദ്ദേഹം ആദ്യമായി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടതായി ഗൂഗിളില്‍ നല്‍കിയ മെയിലിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ കാണിക്കുന്നുണ്ട്. പക്ഷെ എന്നിട്ടും അദ്ദേഹം തളര്‍ന്നില്ല, 2019 സെപ്റ്റംബറില്‍ രണ്ട് തവണ ഒരേ സ്ഥാനത്തിന് വേണ്ടി വീണ്ടും അപേക്ഷിച്ചു. പിന്നെയും രണ്ട് തവണ കോഹന്‍ നിരസിക്കപ്പെട്ടു.
2019 സെപ്തംബര്‍ മുതല്‍ എട്ട് മാസത്തെ ഇടവേളയാണ് സ്‌ക്രീന്‍ഷോട്ട് കാണിക്കുന്നത്. 2020 ജൂണില്‍ കോഹന്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കി. കോവിഡ്കാലമായിരുന്നു അത്. 2022 ജൂലായ് 19 വരെ കോഹന്‍ അപേക്ഷ നല്‍കിക്കൊണ്ടിരുന്നു. അവസാനം ഗൂഗിള്‍ അദ്ദേഹത്തിന്റെ പരിശ്രമത്തിന് മുന്‍പില്‍ തോല്‍ക്കുകയായിരുന്നു.