കാർ വീട്ടിലിടിച്ച് തലകീഴായി മറിഞ്ഞു; കുട്ടിയടക്കം 3 പേർക്ക് അദ്ഭുതകരമായി രക്ഷപെട്ടു







തെന്മല(കൊല്ലം):
ദേശീയപാതയിൽ കാർ വീട്ടിലിടിച്ച് തലകീഴായി മറിഞ്ഞു; കാറിലുണ്ടായിരുന്ന 4 വയസ്സുള്ള കുട്ടിയടക്കം മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

വീട്ടുടമ തങ്കമണി വീടിന് പുറത്തേക്കു പോയ സമയത്തായിരുന്നു അപകടം . ഉറുകുന്നിലെ ഒരു പള്ളിയിലെ പാസ്റ്റുറും അടൂർസ്വദേശിയുമായ ജോസ് വർഗീസ്(63), ഭാര്യ ഷീല(58), കൊച്ചുമകൾ ജാക്വലിൻ(4) എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.

ഇന്നലെ  ഉറുകുന്ന് കോളനി ജംക്‌ഷനും പെട്രോൾ പമ്പിനും മധ്യേയായിരുന്നു അപകടം. അടൂർ ഭാഗത്ത് നിന്ന് ഉറുകുന്ന് പള്ളിയിലേക്ക് പോകുകയിരുന്ന കാർ വീടിനു മുന്നിൽക്കിടന്ന കരിങ്കല്ലിൽ തട്ടി വീട്ടിലിടിച്ച ശേഷമാണ് മറിഞ്ഞത്. വീടും കാറും പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ എത്തിയാണ് രക്ഷിച്ചത്.
أحدث أقدم