ശ്രീനഗര്‍: അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കമുണ്ടായി. മൂന്ന് പേരെ കാണാതായി. വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. തീർത്ഥാടകർക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകൾ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കുടുങ്ങി കിടക്കുന്നവർക്കായി രക്ഷപ്രവർത്തനം നടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു.