മുംബൈ : ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ വിജയ കിരീടം ചൂടി നടിയും ഡാന്‍സറുമായ ദില്‍ഷ പ്രസന്നന്‍. ഇന്നലെ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വച്ച് ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ ആണ് വിജയിയെ പ്രഖ്യാപിച്ചത്. 50 ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. ഗായകനും യൂട്യൂബറുമായ ബ്ലെസ്ലി ഫസ്റ്റ് റണ്ണറപ്പായി.
മലയാളം സീസണില്‍ ആദ്യമായാണ് വനിത മത്സരാര്‍ത്ഥി വിജയിയാവുന്നത്. ആറു പേരാണ് ഫൈനലില്‍ മത്സരിച്ചത്. പ്രേക്ഷകരടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയയിയെ തീരുമാനിച്ചത്. റിയാസ് സലിം ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. നടി ലക്ഷ്മി പ്രിയ, ധന്യ എന്നിവര്‍ നാലും അഞ്ചും സ്ഥാനം നേടി. നടന്‍ സൂരജാണ് ആറാം സ്ഥാനത്ത്.
20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. 100 ദിവസം നീണ്ടു നില്‍ക്കുന്ന ബിഗ് ബോസ് ഷോക്ക് മാര്‍ച്ച് 27നാണ് തുടക്കമായത്. ആദ്യഘട്ടത്തില്‍ 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്‌സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍, മണികണ്ഠന്‍, വിനയ്, റിയാസ് സലിം എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍.