ബിവറേജസ് കോർപ്പറേഷനും, ബാർ ഉടമകളും നികുതിയിനത്തിൽ സർക്കാരിലേക്ക് അടയ്ക്കാനുള്ളത് 400 കോടിയിലധികം രൂപ







 


കൊച്ചി: കാസര്‍കോട് ജില്ലയില്‍നിന്നൊഴികെയുള്ള ജില്ലകളില്‍നിന്ന്‌ 127.79 കോടിരൂപയാണ് ബാറുടമകള്‍ അടയ്ക്കാനുള്ള നികുതി കുടിശ്ശിക. ബാറുടമകള്‍ മാത്രമല്ല ബിവറേജസ് കോര്‍പ്പറേഷനും മദ്യം വിറ്റ വകയില്‍ നികുതി കുടിശ്ശിക സര്‍ക്കാരിലേക്ക് അടയ്ക്കാനുണ്ട്. 293.51 കോടിരൂപവരും ബിവറേജസ് കോര്‍പ്പറേഷന്റെ നികുതി കുടിശ്ശിക. ‘പ്രോപ്പര്‍ ചാനല്‍’ സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാകുന്നത്.

2016 ഏപ്രില്‍മുതല്‍ 2022 ജനുവരിവരെയുള്ള കണക്ക് പ്രകാരമാണ് 127.79 കോടിരൂപ ബാറുടമകള്‍ നികുതികുടിശ്ശിക നല്‍കാനുള്ളത്. കൊല്ലം ജില്ലയിലെ ബാറുടമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്. 53.13 കോടിരൂപ. 18.71 കോടിരൂപ കുടിശ്ശികയുള്ള എറണാകുളം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും പിന്നില്‍ വയനാട് ജില്ലയാണ്. 27.35 ലക്ഷംരൂപ. ചില കോടതി വ്യവഹാരങ്ങള്‍ ഒഴിച്ച്‌ നികുതികുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ മറ്റ് തടസ്സങ്ങളില്ലെന്നും മറുപടിയില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
എല്ലാ ജില്ലയിലെയും ബാറുകളുടെ നികുതികുടിശ്ശിക

തിരുവനന്തപുരം 2.03 കോടിരൂപ
കൊല്ലം 53.13 പത്തനംതിട്ട 1.03 കോടിരൂപ
ഇടുക്കി 2.49 കോടിരൂപ
കോട്ടയം 1.64 കോടിരൂപ
ആലപ്പുഴ 16.36 കോടിരൂപ
എറണാകുളം 18.71 കോടിരൂപ
തൃശ്ശൂര്‍ 11.31 കോടിരൂപ
പാലക്കാട് 3.01 കോടിരൂപ
മലപ്പുറം 4.00 കോടിരൂപ
കോഴിക്കോട് 6.68 കോടിരൂപ
കണ്ണൂര്‍ 5.01 കോടിരൂപ
വയനാട് 27 ലക്ഷം
കാസര്‍ഗോഡിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
أحدث أقدم