മുഖ്യമന്ത്രിയുടെ ഓഫിസില്‍ പുതിയ എ.സി സ്ഥാപിക്കാന്‍ 4.30 ലക്ഷം രൂപയാണ് കഴിഞ്ഞദിവസം അനുവദിച്ചത്. സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. നിലവിലുള്ള എ.സി പ്രവര്‍ത്തന രഹിതമാണെന്നും അതു കൊണ്ടാണ് പുതിയ എ.സി. വാങ്ങുന്നതെന്നും ആണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജൂണ്‍ 30നായിരുന്നു പുതിയ എ.സി വാങ്ങിക്കാന്‍ തുക അനുവദിച്ച് പൊതുഭരണ ഹൗസ് കീപ്പിങ് സെല്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമാണ് 33 ലക്ഷം രൂപയ്ക്ക് പുതിയ കിയ കാര്‍ണിവല്‍ വാഹനം മുഖ്യമന്ത്രിക്കായി വാങ്ങാന്‍ തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപയ്ക്ക് പുതിയ കാലി തൊഴുത്ത് നിര്‍മ്മിക്കാനും കഴിഞ്ഞ ദിവസം തുക അനുവദിച്ചിരുന്നു.