ഖജനാവ് കാലി ആണെങ്കിലും മുഖ്യമന്ത്രി കൂൾ ആയിരിക്കണം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എസി വാങ്ങാൻ 4.3 ലക്ഷവും, ഗതാഗതമന്ത്രി ആൻറണി രാജുവിന് കർട്ടൻ വാങ്ങാൻ രണ്ടു ലക്ഷവും അനുവദിച്ചു; കേരള സർക്കാർ ധൂർത്ത് തുടരുന്നു.






തിരുവനന്തപുരം: സംസ്ഥാനം കടത്തിന്റെയും സാമ്ബത്തിക ബാധ്യതകളുടെയും നടുക്കയത്തിലായിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചെലവ് ചുരുക്കലൊന്നും ബാധകമല്ലെന്ന് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ സൗകര്യം മെച്ചപ്പെടുത്താന്‍ മാത്രം ചെലവായത് ലക്ഷക്കണക്കിന് രൂപയാണ്.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ പുതിയ എ.സി സ്ഥാപിക്കാന്‍ 4.30 ലക്ഷം രൂപയാണ് കഴിഞ്ഞദിവസം അനുവദിച്ചത്. സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. നിലവിലുള്ള എ.സി പ്രവര്‍ത്തന രഹിതമാണെന്നും അതു കൊണ്ടാണ് പുതിയ എ.സി. വാങ്ങുന്നതെന്നും ആണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജൂണ്‍ 30നായിരുന്നു പുതിയ എ.സി വാങ്ങിക്കാന്‍ തുക അനുവദിച്ച്‌ പൊതുഭരണ ഹൗസ് കീപ്പിങ് സെല്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമാണ് 33 ലക്ഷം രൂപയ്ക്ക് പുതിയ കിയ കാര്‍ണിവല്‍ വാഹനം മുഖ്യമന്ത്രിക്കായി വാങ്ങാന്‍ തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപയ്ക്ക് പുതിയ കാലി തൊഴുത്ത് നിര്‍മ്മിക്കാനും കഴിഞ്ഞ ദിവസം തുക അനുവദിച്ചിരുന്നു.


أحدث أقدم