റിയാദ്: സൗദിയിൽ വരും മാസങ്ങളിൽ താപനില ഇനിയും വർധിക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ ചില സ്ഥലങ്ങളില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ എത്തിയേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉള്‍പ്രദേശങ്ങള്‍ക്ക് പുറമെ മദീനയിലും കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ചിലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തിയേക്കാമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. നിലവില്‍ സൗദിയുടെ മധ്യമേഖലയില്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.