ഒമാനില്‍ വാഹനാപകടം: ഒരാൾ മരിച്ചു, മലയാളികളടക്കം 5 പേര്‍ക്ക് പരുക്ക്


ഒമാൻ: ഒമാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ റോഡ് അപകടത്തിൽ ഒരാൾ മരിച്ചു. ഒമാനിലെ സലാലക്കടുത്ത് തുംറൈത്ത്-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ ആണ് മലയാളി മരിച്ചത്. 5 പേര്‍ക്ക് പരുക്ക് സംഭവിച്ചിട്ടുണ്ട്. കണ്ണൂര്‍ ടൗണില്‍ താമസിക്കുന്ന ഷംസീര്‍ പാറക്കല്‍ നജീബ് (39) ആണ് അപകടത്തിൽ മരിച്ച മലയാളി.

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയായിരുന്നു അപകടം സംഭവിച്ചത്. സലാല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത്. ഹൈമക്ക് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു അഞ്ചു പേര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഒമാൻ റോയൽ പോലീസ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. റോയല്‍ ഒമാന്‍ പൊലീസ് ഏവിയേഷന്‍ വിഭാഗം ഹെലികോപ്റ്ററിൽ നിസ്‌വ, ഹൈമ റഫറല്‍ ആശുപത്രികളിലേക്ക് ഇവരെ മാറ്റിയത്.

വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി റയീസ്, ബിന്ദു മക്കീജ (രാജസ്ഥാന്‍) എന്നിവരെ നിസ്‌വ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. എന്നാൽ മറ്റൊരു കണ്ണൂർ സ്വദേശി സമീര്‍, കോഴിക്കോട് സ്വദേശി നജീബ്, സ്വാലിഹ നജീബ് എന്നിവരെ ഹൈമ ആശുപത്രിയിലും ആണ് എത്തിച്ചത്. റോയൽ ഒമാൻ പൊലീസ് ആണ് അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിന് വേണ്ടിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.

അതേസമയം, രാജ്യത്തേക്ക് മക്കുമരുന്നുമായി കടന്ന രണ്ട് വിദേശികളെ ഒമാൻ റോയൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ കോംപാക്റ്റിങ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വിഭാഗം കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായവർ ഏഷ്യൻ വംശജരാണ് എന്നാണ് പോലീസ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. 158 കിലോയിലധികം ഹഷീഷ്, 2300 മയക്കുഗുളികകള്‍, ഓപിയം എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവർക്കുള്ള ശിക്ഷ വിധിക്കും.

أحدث أقدم